Ticker

6/recent/ticker-posts

ആർഎസ്എസ് റൂട്ട് മാര്‍ച്ചിനെച്ചൊല്ലി സംഘര്‍ഷം.ജനക്കൂട്ടം മാർച്ച് തടഞ്ഞു

രാജസ്ഥാനിലെ ബരണില്‍  ആർഎസ്എസ് റൂട്ട് മാര്‍ച്ചിനെച്ചൊല്ലി സംഘര്‍ഷം.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തിന് കാരണമായി.തുടർന്ന് ജനക്കൂട്ടം മാർച്ച് തടഞ്ഞു
 പ്യാരെ രാംജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്, കടന്നുപോകുന്നതിനിടെ അഞ്ജുമാന് സമീപമുള്ള ഒരു ആരാധനാലയത്തിന് സമീപം വച്ച് ജനക്കൂട്ടം തടയുകയായിരുന്നു.
 സ്ഥിതിഗതികള്‍ സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തേക്ക് എത്തിച്ചു. ചിലര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്, തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏകദേശം രണ്ട് മണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. പിന്നീട് കനത്ത പോലീസ് സുരക്ഷയില്‍ മാര്‍ച്ച് പുനരാരംഭിച്ചു.

Post a Comment

0 Comments