സംസ്ഥാനത്തെ ഇലക്ഷൻ നവംബർ ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ 20 ന് മുൻപ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടർ പട്ടിക ഒരു വട്ടംകൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും നടക്കുന്നത് ഒരേ അവസരത്തിലാണ്. രണ്ടും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥരാണ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
തീവ്ര വോട്ടർ പട്ടിക സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
The State Election Commission has announced that the local body elections will be held in November-December and the election process will be completed before December 20.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.