Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ.മോഷ്ടിച്ചത് ഓണം ബംബർ അടക്കമുള്ള 52 ടിക്കറ്റുകൾ

 കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പോലീസ്പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ്  പൊലീസ് പി‌ടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പർ ഉൾപ്പെ‌ടെ 52 ലോട്ടറികളാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ വീക്കേ ലോട്ടറി സ്റ്റാളിൽ നിന്ന് ഇയാൾ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുതുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനാണ്. കാസർകോ‌ട് വെച്ച് പൊലീസിന്റെ പിടിയിലായത്. മുമ്പും ഇയാൾ ലോട്ടറി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കാസർകോട് പൊലീസ് പിടികൂടി കൊയിലാണ്ടി പൊലീസിന് കൈമാറി ഈ ലോട്ടറി സ്റ്റാളുകളിൽ നിന്നും മുമ്പും ലോട്ടറികൾ മോഷണം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.  .

Police arrest man who stole lottery tickets in Koyilandy. 52 tickets including Onam bumpers were stolen

Post a Comment

0 Comments