Ticker

6/recent/ticker-posts

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശസ്മരണയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനം

പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനം ഇന്ന് പ്രവാചകസന്ദേശം ഉയർത്തുന്ന റാലികളും ഘോഷയാത്രകളും വിവിധ കലാപരിപാടികളും നടക്കും.
 അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യരാശിയെ നയിച്ച ആ മഹാത്മാവിൻ്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, പ്രവാചകൻ്റെ ജീവിതം മുന്നോട്ട് വെച്ച ഉദാത്തമായ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ്. സ്നേഹത്തിൻ്റെയും, കാരുണ്യത്തിൻ്റെയും, നീതിയുടെയും പ്രതീകമായിരുന്നു പ്രവാചകൻ. ജീവിതം മുഴുവൻ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആ ജീവിതം. അക്രമങ്ങൾക്കും അനീതികൾക്കും എതിരെ  നിലകൊണ്ടു. അറിവിനും വിവേകത്തിനും വലിയ പ്രാധാന്യം നൽകി.
സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് നബിദിനം നൽകുന്നത്. മതങ്ങൾക്കും ജാതികൾക്കും അതീതമായി മനുഷ്യരെ ഒന്നായി കാണാൻ പ്രവാചകൻ പഠിപ്പിച്ചു.     .

എല്ലാ വായനക്കാർക്കും നബിദിനാശംസകൾ

Post a Comment

0 Comments