Ticker

6/recent/ticker-posts

കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. 15 ഫോൺ കത്തിനശിച്ചു

വടകര : കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ അടക്കം 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാർ അറിയുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രഥമിക നിഗമനം.
. വാണിമേൽ സ്വദേശി ഷമ്മാസിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് മൊബൈൽ കടയിലാണ് തീപിടിത്തം ഉണ്ടായത്.
 ഷോപ്പിന് സമീപം ഇന്ന് പുലർച്ചെ ടോറസ് ലോറി ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തിൽ 11 കെവി ലൈൻ പോസ്റ്റ് തകർന്നിരുന്നു ഇതിന് പിന്നാലെയാണ് മൊബൈൽ ഷോപ്പിൽ തീ പിടുത്തം നടന്നത്

Post a Comment

0 Comments