Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മേലടി ബ്ലോക്ക് പഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയ്യൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിടുംമ്പൊയിൽ - അരിക്കാം ചാലിൽ ഭാഗത്ത് 40 ലക്ഷം രൂപ ചിലവഴിച്ച് 39 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പണി പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിക്ക് സ്ഥലം സംഭാവന നൽകിയ. ടി പി അബ്ദുറഹിമാനെ ചടങ്ങിൽ ആദരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞകുളം നാരായണൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപെഴ്സൺ ലീന പുതിയോട്ടിൽ മേലടി ബ്ലോക്ക് മെംബർമാരായ രാജീവൻ കൊടലൂർ.ശ്രീനിവാസൻ. നിഷിത. രമ്യ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർമാരായ സി പി അനീഷ് കുമാർ . ലീല കെ കെ.വാർഡ് കൺവീനർ കെ ടി കെ പ്രഭാകരൻ..എസ് കെ ശ്രീലേഷ് .യു എ മോഹനൻ.. കെ എം എ അസീസ്. സതീഷ് ബാബു പൊയിൽ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി പ്രസന്ന സ്വാഗതവും സുരേന്ദ്രൻ എ എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments