Ticker

6/recent/ticker-posts

മേലടി സബ്ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 15 ,16 തീയതികളിൽ ടി.എസ്. ജി .വി . എച്ച്. എസ് . എസ് പയ്യോളിയിൽ.സ്വാഗതസംഘം രൂപീകരിച്ചു.

പയ്യോളി:ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന മേലടി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.വി.എച്ച്.എസ്.ഇ ഓഡിറ്റോറിയത്തിൽ നടന്ന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് സി. പ്രമോദ് അധ്യക്ഷനായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.സജിത്രൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ വി .പി ദുൽഖിഫിൽ മുഖ്യപ്രഭാഷണം നടത്തി.മേലടി എ.ഇ.ഒ പി ഹസീസ് പദ്ധതി വിശദീകരിച്ചു.ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ പി. അനീഷ് ബഡ്ജറ്റ് അവതരിപ്പിച്ചു.കെ.പി രുഗ്മാമാംഗദൻ മാസ്റ്റർ,ടി. ഖാലിദ്, എം.സി റസാക്ക്,കെ. പി റാണാപ്രതാപ്, മോഹനൻ മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത്, സത്യൻ കൂടത്തിൽ, ടി.ഗിരീഷ് കുമാർ , യു . കെ അനിത ടീച്ചർ, അജയ് ബിന്ദു മാസ്റ്റർ,സുധീർ മാസ്റ്റർ, ഷിബു സംസാരിച്ചു എച്ച്.എം ഒ.കെ ഷിഖ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. വി.എച്ച് എസ്.ഇ പ്രിൻസിപ്പൽ വി.നിഷ നന്ദി പറഞ്ഞു.

മേലടി ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments