Ticker

6/recent/ticker-posts

നടുവണ്ണൂരിൽ കിണറിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

 
പേരാമ്പ്ര : നടുവണ്ണൂർ വകയാട് വീട്ടുവളപ്പിൽ മേയുന്നതിനിടെ കിണറിൽ വീണ ആടിന് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാസേന. 
പടിഞ്ഞാറേവീട്ടിൽ അനിൽ എന്നയാളുടെ ആട് അയൽക്കാരനായ പടിഞ്ഞാറേവീട്ടിൽ കൃഷ്ണൻ എന്നിവരുടെ കിണറിൽ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം പ്രദീപിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയൂം നാട്ടുകാരും ചേർന്ന് ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. 
നിലയത്തിലെ ഉദ്യോഗസ്ഥരായ നിഗേഷ്, പി ആർ സോജു, എം മനോജ്,, ധീരജ് ലാൽ, കെ അജേഷ്., ഹോം ഗാർഡ് പിസി അനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments