Ticker

6/recent/ticker-posts

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം ചെയ്തു


 മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യതയുടെ വിവരങ്ങൾ കാലികമാക്കി തയ്യാറാക്കിയ
ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാംഭാഗം  ബഹു: പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ  ടി പി രാമകൃഷ്ണൻ അവർകൾ പ്രകാശനം ചെയ്തു.ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും കുറുന്തോട്ടി പോലുള്ള ഔഷധസസ്യങ്ങൾ  വാണിജ്യ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വെച്ചു പിടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു.പി ബി ആർ ൻ്റെ പ്രസക്തി സംബന്ധിച്ച് കെ എസ് ബി ബി ജില്ലാ കോ ഓർഡിനേറ്റർ 
ഡോ മഞ്ജു കെ പി,  പി ബി ആർ തയ്യാറാക്കൽ പ്രക്രിയ സംബന്ധിച്ച് ബി. എം സി കൺവീനർ ശ്രീ സത്യൻ  മേപ്പയ്യൂർ എന്നിവർ വിഷയാവതരണം നടത്തി.
ജൈവ വൈവിധ്യ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്2012 ലാണ് ആദ്യമായി   ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിവരശേഖരണം നടത്തി  ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്താലും പൊതു സമൂഹത്തിൻ്റെ അലക്ഷ്യമായ ഇടപെടലുകളാലും വന്നു ചേർന്ന മാറ്റങ്ങളും പുതിയ കണ്ടെത്തലും ഉൾപ്പെടുത്തി പ്രാദേശിക അറിവുകൾ പ്രയോജനപ്പെടുത്തി  ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പരിഷ്കരിച്ച് രണ്ടാംഭാഗം പ്രസിദ്ധീകരിക്കുകയാണ്.
ഇത് പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അറിവിലേക്കായി ഡിജിറ്റൽ രൂപത്തിൽ പിന്നീട് ലഭ്യമാക്കും

രിപാടിയിൽ സെക്രട്ടറി ശ്രീ. ഷാജി എം സ്റ്റീഫൻ സ്വാഗതമാശംസിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രസന്ന,  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ ഗ്രാമപഞ്ചായത്ത് 
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  
ശ്രീ. വി സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ,
വാർഡ് മെമ്പർ ശ്രീമതി.റാബിയ എടത്തിക്കണ്ടി, ശ്രീ. വിവേക് വിനോദ്
ഹരിതകേരളം മിഷൻ
ശ്രീ. പ്രവീൺ വി വി,  അസി. സെക്രട്ടറി എന്നിവർ സംസാരിച്ചു
ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്തിലെ 16 സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള അദ്ധ്യാപകർ, വിദ്യാർത്ഥികൾ,
മേപ്പയ്യൂർ ഹൈസ്കൂളിലെ ഗ്രീൻ കേഡറ്റ് കോർപ്സ് അംഗങ്ങൾ, ഹരിതകർമ്മസേനാ അംഗങ്ങൾ,  വാർഡ് വികസന സമിതി കൺവീനർമാർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കാളികളായി

Post a Comment

0 Comments