Ticker

6/recent/ticker-posts

കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനത്തിൽ പങ്കുവച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ രാഷ്ട്ര പിതാവ് ഗാന്ധിജിക്കും മുകളില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കറുടെ ചിത്രം ' പ്രതിഷേധം ഉയരുന്നു

കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനത്തിൽ പങ്കുവച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ രാഷ്ട്ര പിതാവ് ഗാന്ധിജിക്കും മുകളില്‍ സ്വാതന്ത്ര്യസമരത്തിലൊരു വിധ സംഭാവനയും നൽകാത്ത സംഘപരിവാര്‍ നേതാവ് സവര്‍ക്കറുടെ ചിത്രം. ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങള്‍ താഴെയും സവര്‍ക്കറുടെ ചിത്രം ഏറ്റവും മുകളിലുമാണ് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യം അവരുടെ സമ്മാനം. ഭാവി രൂപപ്പെടുത്തുന്നത് നമ്മുടെ ദൗത്യം എന്ന അടിക്കുറിപ്പോടെയാണ് മന്ത്രാലയം ഇത്തരമൊരു ആശംസാ കാര്‍ഡ് പുറത്തിറക്കിയത്.
ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് കേന്ദ്ര സഹമന്ത്രി. നടപടിയില്‍ കോണ്‍ഗ്രസും സിപിഐഎമ്മും പ്രതിഷേധം അറിയിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെ മുഴുവന്‍ അപമാനിക്കുന്നതാണ് നടപടിയെന്ന് കോണ്‍ഗ്രസും ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരെ ഒഴിവാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അതിനു കഴിയാത്തതിനാലാണ് സവര്‍ക്കറെ മുകളില്‍ കൊണ്ടുപോവുന്നതെന്നും സിപിഐഎമ്മും പ്രതികരിച്ചു.

Post a Comment

0 Comments