Ticker

6/recent/ticker-posts

രാഹുല്‍ വിഷയത്തില്‍ പരാതികളറിയിച്ചിട്ടും ഷാഫി പറമ്പിൽ പ്രതികരിച്ചില്ലെന്നു പരാതി

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനു പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരേ പരാതിയുമായി ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. രാഹുല്‍ വിഷയത്തില്‍ പരാതികളറിയിച്ചിട്ടും ഷാഫി പറമ്പിൽ പ്രതികരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കമാന്‍ഡിന് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് രാഹുലിന്റെ പേര് വെളിപ്പെടുത്താതെയും എന്നാല്‍ രാഹുല്‍ ആണെന്ന് വ്യക്തമാക്കുന്ന സൂചനകള്‍ നല്‍കിയും മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ നടി ആരോപണവുമായി രംഗത്തുവന്നത്. ഇതിനു പിന്നാലെ ഇന്ന് രാഹുലിനെതിരേ ഒരു യുവതിയുമായി നടത്തുന്ന ഫോണ്‍സംഭാഷണം സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഈ ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത്. തനിക്കെതിരേ പരാതി നല്‍കിയാല്‍ അത് നിയമപരമായി നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചിരുന്നു

Post a Comment

0 Comments