Ticker

6/recent/ticker-posts

കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതും ലഹരിക്കെതിരായസന്ദേശവും ഉയർത്തി പാലൂർ മഹല്ല് കുടുംബ സമ്മേളനം ശ്രദ്ധേയമായി



തിക്കോടി : സാമൂഹ്യ ജീർണ്ണതകൾക്കെതിരെയും ലഹരിക്കെതിരെയും മഹല്ലുകൾ ജാഗ്രത പാലിക്കണമെന്നും വീട്ടകങ്ങളിൽ ധാർമികത ഉയർത്തിപ്പിടിക്കണമെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അഭിപ്രായപ്പെട്ടു. പാലൂർ മുഹിയുദ്ദീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് കുടുംബ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ ചേർത്ത് പിടിച്ചുകൊണ്ട് മഹല്ല് ശാക്തീകരണത്തിന് നേതൃത്വം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ദാറുസ്സലാം എഡൂ വില്ലേജ് പ്രിൻസിപൽ ഹാഫിള് ഷക്കീർ ഹൈത്തമി കീച്ചേരി , കണ്ണൂർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോക്ടർ ഇസ്മായിൽ കരിയാട് , ഡോക്ടർ ഫർഹ നൗഷാദ് , ഫിലിപ് മമ്പാട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ജലീൽ സഖാഫി, ഇസ്മായിൽ നടുക്കണ്ടി, ഹമദ് ബിൻ സിദ്ദീഖ്, യൂസഫ് പുതുക്കുടി , ഷഹനാസ് തിക്കോടി, നൗഫൽ എസ് എം , അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. കെ.പി. മൂസ്സ സ്വാഗതവും സമീർ നടുക്കണ്ടി നന്ദിയും പറഞ്ഞു

Post a Comment

0 Comments