Ticker

6/recent/ticker-posts

മുടാടിയിൽ മാഹിമദ്യവുമായ 1 ആൾ എക്സൈസ് പിടിയിൽ

കൊയിലാണ്ടി: മുടാടിയിൽ മാഹിമദ്യവുമായ 1 ആൾ എക്സൈസ് പിടിയിൽ
ഇന്ന് രാവലെ 6 മണിയോടെ മണി സമയത്ത് മൂടാടി ദേശീയ പാതയിൽ  ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൻ്റെ ഗെയിറ്റിനു മുൻവശം  മാരുതി സുസുക്കി S X 4 കാറിൽ 130.5 ലിറ്റർ മാഹി വിദേശമദ്യം കടത്തിയ സംഭവത്തിൽ മാഹി പള്ളൂർ വില്ലേജിൽ ചാലക്കര ദേശത്ത് മണ്ടപ്പറമ്പത്ത് ശ്യാമിനെയാണ് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്ക് സി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.  .പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ശിവകുമാർ കെ. കെ , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, ശ്രീജിത്ത്‌. സി.കെ, ഷംസുദ്ധീൻ. കെ.ടി എന്നിവർ ഉണ്ടായിരുന്നു.

Post a Comment

0 Comments