Ticker

6/recent/ticker-posts

നടേരി ഒറ്റക്കണ്ടം സദേശിയായ യുവാവിനെ മർദ്ദിച്ചതായി പരാതി


കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം സദേശിയായ യുവാവിനെ മർദ്ദിച്ചതായി പരാതി
ഇന്നലെ രാത്രിയാണ് സംഭവം.
 നടേരി മൂഴിക്കുമീത്തൽ സ്വദേശിയായ പൊയിലിൽ ഹംസയ്ക്കാണ് മർദ്ദനമേറ്റത്
ഓട്ടോറിക്ഷാ തൊഴിലാളിയായ ഹംസ കൊയിലാണ്ടിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഏള്ളാഴത്തിൽ താഴെ വെച്ചാണ് സംഭവമുണ്ടായത്.
റോഡിൽ നിന്ന് തെറിവിളിയും കൊലവിളിയുമായി നടത്തിയത്  
 പ്രബീഷ് ഹംസയെ കൊല്ലുമെന്ന് പറഞ്ഞ് കൊണ്ട് കടന്നാക്രമിക്കുകയായിരുന്നു എന്നാണ് പരാതി
കൈ കൊണ്ടും താക്കോൽ കൊണ്ടും മുഖത്തും ശരീരത്തിലും തുരുതുരെ കുത്തുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഈ ആക്രമണം നടന്നിട്ടുള്ളത്.
തൊട്ടടുത്തുള്ള വീട്ടുകാരിൽ ചിലർ ഇറങ്ങി വന്നപ്പോഴാണ് അക്രമിയുടെ കൈയിൽ നിന്നും ഹംസക്ക് രക്ഷപ്പെടാനായത്.
ഹംസ കൊയിലാണ്ടി ആശുപത്രിയിൽ ചികിൽസ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരിക്കുകയാണ്.

Post a Comment

0 Comments