Ticker

6/recent/ticker-posts

മികച്ച വനിതാ കർഷക പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു




കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട യുവതി പുരസ്‌കാരം ഏറ്റുവാങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പാമ്പുകടിയേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ പറപ്പുള്ളി സ്വദേശിനി ജസ്‌ന (42) ആണ് മരിച്ചത്. ഈ മാസം 17-ന് പുരസ്‌കാരം നൽകാനിരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകുന്നതിനിടെയാണ് ജസ്‌നയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൂന്ന് വർഷം മുമ്പ് ജസ്‌നയുടെ മകൾ ജന്നയെ നഗരസഭയിലെ മികച്ച വിദ്യാർത്ഥി കർഷകയായി തിരഞ്ഞെടുത്തിരുന്നു. ജസ്‌നയുടെ മറ്റ് മക്കൾ നാസിം, നഹ് ല എന്നിവരാണ്.

വീടിന് ചുറ്റും വിവിധതരം കൃഷികൾ നടത്തിയിരുന്ന ജസ്‌ന, കോഴികളെയും വളർത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവിലെ കൃഷിയിൽ ചെണ്ടുമല്ലിയും ഉൾപ്പെടുത്തിയിരുന്നു. കൃഷിഭവൻ അധികൃതർ നടത്തിയ പരിശോധനയിലാണ് ജസ്‌നയെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്തത്.


Post a Comment

0 Comments