Ticker

6/recent/ticker-posts

നിർമാണം നടന്നുകൊണ്ടിരുന്ന തോരായിക്കടവ് പാലം തകർന്നുവീണു (വീഡിയോ)


അകലാപുഴക്ക് കുറുകെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, നിർമാണം നടന്നുകൊണ്ടിരുന്ന തോരായിക്കടവ് പാലം തകർന്നുവീണു. ഏകദേശം 23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയാണ് പാലത്തിൻ്റെ നിർമാണം നടന്നുവന്നിരുന്നത്.
പാലത്തിൻ്റെ ബീം പുഴയുടെ മധ്യഭാഗത്തുവെച്ച് ചെരിഞ്ഞു വീണാണ് അപകടമുണ്ടായത്. നിർമ്മാണത്തിലെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികമായി കരുതുന്നത്. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.


പിഎംആർ ഗ്രൂപ്പാണ് പാലത്തിൻ്റെ നിർമാണ ചുമതല ഏറ്റെടുത്തിരുന്നത്. കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Post a Comment

0 Comments