കൊയിലാണ്ടി : അൽ മുബാറക് കളരി സംഘം കുറുവങ്ങാട് കൊയിലാണ്ടിയുടെ ഈ വർഷത്തെ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 10 ഞായറാഴ്ച കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ വച്ച് നടന്നു 200ൽ പരം കളരി വിദ്യാർഥികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പ് പത്മശ്രീ മീനാക്ഷി ഗുരുക്കൾ കടത്തനാട് ഉദ്ഘാടനം ചെയ്തു വികെ അബ്ബാസ് ഗുരുക്കൾ സ്വാഗതം പറഞ്ഞ ചടങ്ങിന് എ.അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ഹേമലത ഗുരുക്കൾ ബാലുശ്ശേരി മുഖ്യ അതിഥിയായി വാർഡ് കൗൺസിലർ വത്സരാജ്, ഷംസുദ്ദീൻ ഗുരുക്കൾ കല്ലായി, അബൂബക്കർ ഗുരുക്കൾ നടേരി, സിറാജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വൈകിട്ട് ആറുമണിയോടെ സമാപിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ആൺകുട്ടികളുടെ വിഭാഗത്തിൽ നജ്മൽ ഓ.ട്ടി കുറുവങ്ങാട്, പെൺകുട്ടികളുടെ വിഭാഗത്തിൽ നൈറ ഫരീസ് ഇരിങ്ങത് എന്നിവർ ഓവറോൾ കിരീടം കരസ്ഥമാക്കി. ചടങ്ങിൽ നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഹൈക്കിക്ക് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് സിയാൻ തിക്കോടിയെ അനുമോദിച്ചു ചടങ്ങിന് മുഹമ്മദ് റബിൻ മാസ്റ്റർ നന്ദി അർപ്പിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.