പയ്യോളി നഗരസഭയുടെ വികസന മുരടി പ്പിനും കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ്നഗരസഭ കമ്മിറ്റിയുടെനേതൃ ത്വത്തിൽ നടന്ന നഗരസഭ ഓഫീസ് മാർച്ചി ൽ പ്രതിഷേധമിരമ്പി. രാവിലെ എ കെ ജി മന്ദിരത്തിന് സമീപത്തുനിന്നും നഗരം ചുറ്റി എത്തിയ മാർച്ചിനെ നഗരസഭകവാടത്തി ൽ പൊലീസ് തടഞ്ഞു.തുടർന്ന്നടന്ന ധർ ണസമരം സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ആർജെഡി നേതാവ് കെ വി ചന്ദ്രൻ അധ്യ ക്ഷനായി.കുടിവെള്ള ക്ഷാമം പരിഹരിക്കു ക,നഗരസഭയിലെഏകകളിസ്ഥലമായകീഴൂ രിലെ ഇ കെ നായനാർസ്റ്റേഡിയത്തോ ടുള്ള അവഗണന അവസാനിപ്പിക്കുക, മുഴുവൻ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, മുഴുവൻ റോഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുക, കേരള സർക്കാരും എംഎൽഎയും നടപ്പിലാക്കു ന്ന വികസന പദ്ധതികളെ തുരങ്കം വെക്കു ന്ന നഗരസഭയുടെ നടപടി അവസാനിപ്പി ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.കെ ശശിധരൻ,രാജൻകൊളാവി പ്പാലം, ടി ചന്തു, എസ് വി റഹ്മത്തുള്ള, കെ കെ കണ്ണൻ, ഉമ്മർ കുട്ടി, ചെറിയാവി സുരേ ഷ് ബാബു എന്നിവർ സംസാരിച്ചു. ടി അര വിന്ദാക്ഷൻ സ്വാഗതവും പി വി മനോജൻ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.