Ticker

6/recent/ticker-posts

അമീബിക് മസ്തിഷ്‌ക ജ്വരം താമരശ്ശേരി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന


കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 4ാം ക്ലാസുകാരി മരിച്ച സാഹചര്യം കണക്കിലെടുത്ത് താമരശേരി പഞ്ചായത്തില്‍ മുന്നറിയിപ്പ്. പഞ്ചായത്തിന്റെ പരിധിയിലെ കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ആരോഗ്യവകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഈ മേഖലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കുട്ടിയുടെ വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെ സാംപിളുകളും കുട്ടി നിന്തല്‍ പഠിച്ചിരുന്ന വീടിനടുത്തെ കുളത്തിലേയും സാംപിളുകളും ശേഖരിച്ചു.

Post a Comment

0 Comments