Ticker

6/recent/ticker-posts

12 ദിവസം കൊണ്ട് 1300 കിലോമീറ്റർ യാത്ര : രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കമാകും

ദില്ലി: രാജ്യത്താകെ ചർച്ചയായി മാറിയ വേ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കമാകും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ യാത്ര. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപന റാലി നടക്കും. വോട്ടർ അധികാർ യാത്ര നടക്കുന്ന രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെ തെര. കമ്മീഷൻ്റെ നിർണ്ണായക വാർത്താ സമ്മേളനവും നടത്തുന്നുണ്ട്. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ആകാംക്ഷ. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമായി മാറും

Post a Comment

0 Comments