Ticker

6/recent/ticker-posts

ഇന്ന് ഓണപ്പരീക്ഷ ആരംഭം: ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ നടത്തിപ്പിന് കർശന നിർദേശം

 ഇന്ന് ഓണപ്പരീക്ഷ ആരംഭം മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഓണപ്പരീക്ഷ നടത്തിപ്പിന് കര്‍ശന നിർദ്ദേശങ്ങളുമായി സര്‍ക്കാര്‍. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂ എന്നതാണ് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകര്‍, പരീക്ഷാചുമതലയുള്ള അധ്യാപകര്‍, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.

ചോദ്യക്കടലാസ് കൈകാര്യംചെയ്യാന്‍ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവര്‍ത്തിക്കും. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റര്‍ സൂക്ഷിക്കണംഎന്നും നിർദ്ദേശങ്ങളിൽ പറയുന്നു. മുഴുവന്‍ സ്‌കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വഹിക്കണം.

Post a Comment

0 Comments