Ticker

6/recent/ticker-posts

ചങ്ങാതിക്കൊരു തണൽ പദ്ധതിയുമായി എസ് എൻ ബി എം ഗവ. യു പി സ്കൂൾ


പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ ചങ്ങാതിക്കൊരു തണൽ എന്ന പദ്ധതി ആരംഭിച്ചു. സൗഹൃദത്തിൻ്റെയും പരിസ്ഥിതി സ്നേഹത്തിൻ്റെയും സന്ദേശമുയർത്തിക്കൊണ്ട് കുട്ടികൾ കൊണ്ടുവന്ന വ്യക്ഷത്തൈകൾ പരസ്പരം കൈമാറി.കൂട്ടുകാർക്കിടയിൽ കൈമാറിയ ഈ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത്.ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന 'സൗഹൃദം ഒരു മഹാവൃക്ഷമാവട്ടെ' എന്ന ആശയത്തിലൂന്നിക്കൊണ്ടാണ് ഈ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വാർഡ് കൗൺസിലർ എൻ.പി.ആതിരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പയ്യോളി നഗരസഭാ ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, പി.ടി.എ.പ്രസിഡൻറ് സി.പ്രമോദ്, വൈസ് പ്രസിഡൻ്റ് അജയകുമാർ, എസ്.എം.സി ചെയർമാൻ അഖിൽ കാപ്പിരിക്കാട്, കെ.വി.ചന്ദ്രൻ, കെ.സറീന, എൻ.സിന്ധു,പി .എം സുനിൽകുമാർ, എന്നിവർ സംസാരിച്ചു. എസ്.എൻ.ഷൈനി, എ. സ്വപ്ന, എം. ഷൈനി എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സ്കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.

Post a Comment

0 Comments