കൊയിലാണ്ടി ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന മുദ്രാവാക്യവുമായി പൗരസമിതിയുടെ പേരിൽ യു ഡി എഫും ബിജെപിയും നേതൃത്വം കൊടുക്കുന്ന മാർച്ച് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കാനത്തിൽ ജമീല എംഎൽഎ.
തകർന്ന് കിടക്കുന്ന ബീച്ച് റോഡ് പുനരുദ്ധരിക്കുക എന്ന ആത്മാർത്ഥമായ ലക്ഷ്യത്തോടെയാണ് ബജറ്റിൽ ഒരു കോടി 40 ലക്ഷം വകയിരുത്തുകയും തുടർന്ന് ഭരണാനുമതി ലഭിച്ച് വർക്ക് ഹാർബർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെൻ്റ് മെയ് മാസം ടെണ്ടർ ചെയ്ത് മലപ്പുറം സ്വദേശിയായ ഹൈദ്രോസ് എന്ന കോൺടാക്ടറെ ഏൽപ്പിക്കുകയും ചെയ്തത് . എന്നാൽ മഴക്കാലത്ത് ഒരു വർക്കും ചെയ്യാൻ സാധിക്കില്ല എന്ന് കോൺടാക്ടർ ഉറച്ചു നിന്നതിനെ തുടർന്ന് അത്രയും സമയം കാത്തു നിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ കുഴികൾ രൂപപ്പെട്ട സ്ഥലത്ത് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയും തുടർന്ന് റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. എന്നാൽ റിവേഴ്സ് എസ്റ്റിമേറ്റ് പ്രകാരം വർക്ക് ചെയ്യാൻ കോൺട്രാക്ടർ തയ്യാറായില്ല . തുടർന്ന് കോൺട്രാക്ടറുമായി ക്ലോഷർ എഗ്രിമെൻ്റ് ഒപ്പുവെയ്ക്കുകയും അടിയന്തിരമായി വർക്ക് റീ ടെണ്ടർ ചെയ്യുകയും ചെയ്തു. സെപ്തംബർ ഒന്നാം തിയ്യതി ടെണ്ടർ ഓപ്പണിംഗാണ് . വർക്കുകളുടെ റേറ്റ് മാറുന്നതിന് തൊട്ടുമുമ്പായിട്ട് പോലും 5 ശതമാനം കുറവിന് ടെണ്ടറെടുത്ത കോൺട്രാക്ടറുടെ തുടർന്നുള്ള സമീപനവും ദൂരൂഹതയുണ്ടാക്കുന്നതാണ്. മറ്റൊന്ന് അയൻകാവ് - കൂത്തം വള്ളി റോഡ് നിർമ്മിച്ചില്ല എന്നാണ് പറയുന്നത് . കൊയിലാണ്ടി ഹാർബർ മുതൽ ഗുരുകുലം ബീച്ച് വരെയുള്ള റോഡ് 95 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച് കഴിഞ്ഞ വർഷമാണ് തുറന്നു കൊടുത്തത് . ഇതിൻ്റെ തുടർച്ചയായി പാറപ്പള്ളി ഭാഗത്തേക്കുളള റോഡാണ് അയൻകാവ് കൂത്തം വള്ളി റോഡ് . ഇവിടെ നിലവിൽ റോഡില്ല . പ്രദേശവാസികളുടെ ചിരകാല ആവശ്യം പരിഗണിച്ചാണ് എം എൽ എ ഒരു കോടി പത്ത് ലക്ഷം രൂപ വകയിരുത്തിയത് . പ്രസ്തുത റോഡിൽ രണ്ട് വലിയ കൾവെർട്ടുകൾ വരുന്നുണ്ട് . ആയതുകൊണ്ട് തന്നെ അത് സോയിൽ ഇൻവെസ്റ്റിഗേഷൻ കഴിഞ്ഞ് ഡിസൈൻ ചെയ്ത് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചതാണ് .
ടി.എസ് ലഭിച്ചാൽ ടെണ്ടർ ചെയ്യാനാവും. ഇവിടെ യാത്രാസൗകര്യമില്ലാത്ത ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തെ ചെവികൊടുക്കാൻ പോലും എം പി യ്ക്കോ മാർച്ച് സംഘടിപ്പിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ അവരുടെ ജനപ്രതിനിധികൾക്കോ സാധിച്ചിട്ടില്ല. കോടികൾ ചിലവഴിച്ച് നടത്തുന്ന ഹാർബറിൻ്റെ രണ്ടാംഘട്ട വികസനം അതിൻ്റെ അവസാന ഘട്ടത്തിലാണ് . സമരമുദ്രാവാക്യമായി മുന്നോട്ടു വെയ്ക്കുന്ന രണ്ട് ആവശ്യങ്ങളും അടിയന്തിരമായി പൂർത്തീകരിക്കും എന്നതാണ് വസ്തുത . കൂടാതെ വലിയ കുഴികൾ അടിയന്തിരമായി അടയ്ക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . .പ്രദേശത്തിൻ്റെ വികസനത്തിന് എം എൽ എ യുടെ ഇടപെടലിൽ ഇത്രയും കാര്യങ്ങൾ മുന്നോട്ട് പോയപ്പോൾ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാത്ത എംപി യ്ക്കെതിരെ ഒന്നും പറയാതെ എം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്ന സമര സമിതിയുടെ നിലപാട് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് . ഈ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് എം എൽ എ കാനത്തിൽ ജമീല അഭ്യർത്ഥിച്ചു

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.