Ticker

6/recent/ticker-posts

ഗസയിലെ ഏറ്റവും വലിയ നഗരകേന്ദ്രമായ ഗസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രായേലി സൈന്യം :പത്തുലക്ഷത്തോളം പലസ്തീനികളുടെ ജീവൻ ഭീഷണിയിൽ

ഗസയിലെ ഇസ്രായേലി ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ 61 പേരെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കല്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ ഭക്ഷണത്തിനായി എത്തിയവരായിരുന്നു. ഗസ്സ നഗരത്തിന്റെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ കനത്ത ബോംബിങും ഒപ്പം കരയാക്രമണവും തുടരുകയാണ്.
ഗസയിലെ ഏറ്റവും വലിയ നഗരകേന്ദ്രമായ ഗസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രായേലി സൈന്യം തയ്യാറെടുക്കുകയാണ്. ഹമാസിന്റെ അവസാന ശക്തി കേന്ദ്രമാണ് ഗസാ സിറ്റിയെന്ന് ഇസ്രായേല്‍ വാദം

എന്നാല്‍, ഈ നീക്കം വലിയ ആള്‍നാശത്തിന് കാരണമാകുമെന്നും, അവിടെ അഭയം തേടിയിട്ടുള്ള ഏകദേശം പത്തുലക്ഷത്തോളം പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇസ്രായേല്‍ ആക്രമണം.


ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ളവര്‍ ഇസ്രായേലിന്റെ അപകടകരമായ നീക്കത്തിനെതിരേ രംഗത്തെത്തി.

ഗസ നഗരത്തിലെ വിപുലമായ സൈനിക നീക്കങ്ങള്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇതിനകം കടുത്ത ദുരിതം പേറുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടിവരും, ഇത് കുടുംബങ്ങളെ കൂടുതല്‍ അപകടത്തിലാക്കും,” അദ്ദേഹം പറഞ്ഞു.
ഇസ്രായേലി സൈന്യം ഷുജായിയ, സെയ്തൂണ്‍, സാബ്ര എന്നീ പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തുന്നതിനാല്‍ കുടുംബങ്ങള്‍ വീടുകള്‍ വിട്ട് തീരപ്രദേശങ്ങളിലേക്കാണ് പലായനം ചെയ്യുന്നതെന്ന് ഗസാ നഗരത്തിലെ താമസക്കാര്‍ പറഞ്ഞു.
ഗസാ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറയുന്നതനുസരിച്ച്, ഇസ്രായേലി കരസേനയുടെ ആക്രമണത്തില്‍ സെയ്തൂണിന്റെ തെക്കന്‍ ഭാഗത്തുള്ള 1,500-ലധികം വീടുകള്‍ തകര്‍ന്നു. ആ പ്രദേശത്ത് ഒരു കെട്ടിടം പോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല

Post a Comment

0 Comments