Ticker

6/recent/ticker-posts

പയ്യോളി പെരുമാൾപുരം ദേശീയപാതയിൽ ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതകുരുക്ക്

പയ്യോളി പെരുമാൾപുരും ദേശീയപാതയിൽ  ലോറി തകരാറിലായതിനെ തുടർന്ന് വൻ ഗതാഗതകുരുക്ക്. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് ലോറി കുടുങ്ങിയത് ഇതേ തുടർന്ന് ഈ ഭാഗത്തുള്ള ഗതാഗതം എതിർവശത്തുള്ള പാതയിലൂടെയാണ് കടത്തിവിടുന്നതിനാലാണ് ഗതാഗത തടസ്സം നേരിടുന്നത്. പെരുമ്പാവൂരിൽ നിന്ന് അരിയുമായി തലശ്ശേരിക്ക് പോകുന്ന ലോറിയാണ് പിന്നിലെ ടയർ തകരാറിലായതിനെ തുടർന്നാണ് വഴിയിൽ കുടുങ്ങിയത് ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെയാണ് സംഭവം
 മറ്റൊരു വാഹനം എത്തി ലോഡ് മാറ്റിക്കയറ്റിയാൽ മാത്രമേ വാഹനം സൈഡിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ. നിലവിൽ മണിക്കൂറുകളായി ഇവിടെ ഗതാഗത തടസ്സം നേരിട്ടു തുടങ്ങിയിട്ട് 
ഹൈവേ പോലീസ് ഇരുഭാഗ ഭാഗങ്ങളിലും വാഹനങ്ങൾ നിയന്ത്രിച്ച് വിടുകയാണ്

Post a Comment

0 Comments