Ticker

6/recent/ticker-posts

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരണം ആറ് പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഈ ദുരന്തം സംഭവിച്ചത്. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.

സംഭവത്തെ തുടർന്ന് ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കൂടാതെ, റെയിൽവേ ട്രാക്കുകളും ദേശീയപാതയും തകർന്നു. ദുരിതബാധിത പ്രദേശങ്ങളിൽ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവയുടെ സംയുക്ത സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്.

Post a Comment

0 Comments