Ticker

6/recent/ticker-posts

ഓണത്തിരക്കേറുന്നു: ഗ്രാമങ്ങളിലും വഴിയോരങ്ങളിലും പൂക്കച്ചവടം തകൃതി


 

SpotKerala special report 

കോഴിക്കോട്: പൊന്നോണത്തിന് ഇനി ദിവസങ്ങൾ മാത്രം. പൂവിപണികൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ. അത്തം മുതൽ തുടങ്ങിയ പൂവിപണിയുടെ ആരവം ഉത്രാടം, തിരുവോണം ദിവസങ്ങളിലേക്ക് കടക്കുമ്പോൾ അതിന്റെതിരക്ക് വർദ്ധിക്കുകയാണ്  . നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും വഴിയോരങ്ങളിൽ പൂക്കച്ചവടക്കാർ സജീവമായി രംഗത്തുണ്ട്. അവസാന നിമിഷത്തെ പൂക്കളമൊരുക്കാനുള്ള തിരക്കിലാണ് മലയാളി.അയൽ സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് പൂക്കളാണ് ദിനംപ്രതി കേരളത്തിലേക്ക് എത്തുന്നത്. റോസും ജമന്തിയും വാടാമല്ലിയും ഓണത്തിന്റെ നിറം കൂട്ടാൻ വിപണിയിൽ സജീവമാണ്. ഇത്തവണ കനത്ത മഴ കാരണം പൂക്കളുടെ വരവ് കുറഞ്ഞെങ്കിലും, അത് പൂവിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. പൂക്കളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നതാണെങ്കിലും, ഓണത്തിന് പൂക്കളം ഒരുക്കണമെന്ന മലയാളിയുടെ ആഗ്രഹത്തിനു മുന്നിൽ അതൊരു തടസ്സമല്ല.

Post a Comment

0 Comments