Ticker

6/recent/ticker-posts

റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം വനിത മാധ്യമപ്രവർത്തകർ ഉന്നയിച്ച പീഡന പരാതിയിൽ നടപടിയില്ലാത്തതിലാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ്

തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കരിഓയിൽ ഒഴിച്ചായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ  റിപ്പോർട്ടറിനെതിരെ പോസ്റ്റർ പതിച്ചു. ബ്യൂറോയിൽ നിർത്തിയിട്ട കാറിന് മുകളിൽ യൂത്ത് കോൺഗ്രസിന്റെ കൊടിയും സ്ഥാപിച്ചു.
റിപ്പോർട്ടർ ടിവിയിലെ വനിത മാധ്യമപ്രവർത്തകർ ഉന്നയിച്ച പീഡന പരാതിയിൽ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തയാറാകാത്തതിലായിരുന്നു പ്രതിഷേധമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണുചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡൻ്റ് കെ.സുമേഷ് വിൽവട്ടം, മണ്ഡലം പ്രസിഡൻറ് സൗരാഗ്,നിഖിൽദേവ് അമൽ ജയിംസ്  എന്നിവരായിരുന്നു പ്രതിഷേധിക്കാൻ ഇവിടെ എത്തിയത്

Post a Comment

0 Comments