Ticker

6/recent/ticker-posts

കീഴൂർ ഗവ:യുപി സ്കൂളിൽ പുതിയ കെട്ടിടം ശിലാസ്ഥാപനം ആഗസ്റ്റ് 27ന്



പയ്യോളി : കീഴൂർ ഗവൺമെൻറ് യുപി സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ നിറവിലേക്ക്.കേരളസർക്കാരിൻ്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു. സ്കൂൾ പി.ടി.എ., എസ്. എസ്. ജി. എന്നിവയുടെ വർഷങ്ങളായുള്ള ശ്രമഫലമായാണ് പുതിയ കെട്ടിടത്തിനുള്ള അനുമതി നേടിയെടുക്കാൻ സാധിച്ചത്.രണ്ടരക്കോടി രൂപ മുതൽ മുടക്കുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ആറ് ക്ലാസ് മുറികൾ ,സ്റ്റേജ്, ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയം ഇവ ഉൾപ്പെടുന്ന പുതിയ നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തിയാകും. ഐ.ടി. ലാബ്, ലൈബ്രറി , ശാസ്ത്ര ലേബ് തുടങ്ങിയവ ആധുനിക രീതിയിൽ സജ്ജീകരിക്കുന്നതിന് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യാന്തര നിലവാരുള്ള ഒരു ഹൈടെക് വിദ്യാലയമായി കീഴൂർ ഗവ. യു. പി സ്കൂൾ മാറും.
2025 ആഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി എം.എൽ.എ. ശ്രീമതി.കാനത്തിൽ ജമീല പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും പയ്യോളി നഗരസഭ ചെയർമാൻ ശ്രീ. വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷജിമിന അസൈനാർ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിഎം റിയാസ്, വാർഡ് കൗൺസിലർമാരായ സി .കെ . ഷഹനാസ്, ഷഫീഖ് വടക്കയിൽ, കാര്യാട്ട് ഗോപാലൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ , എ .ഇ . ഒ പി. ഹസീസ് എന്നിവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ വാർഡ് കൗൺസിലർ ഷഹനാസ് സി കെ 
സ്വാഗത സംഘം ചെയർമാൻ മനോജ്‌ കാരയാട്ട്, കൺവീനർ പ്രഭാകരൻ പ്രാശാന്തി. പി ടീ എ പ്രസിഡന്റ്‌ ശ്രീനി കെ. എം, മനോജ്‌ കാലികടവത്, മണി മാസ്റ്റർ , റയീസ് മലയിൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments