Ticker

6/recent/ticker-posts

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്കെ നല്‍കിയത് വിനയായി; ഉത്തരവുകള്‍ വായിച്ചുനോക്കണം,10,000 രൂപ പിഴയിടണമെന്ന് മന്ത്രി

 
 പാലക്കാട്: അതിഥികള്‍ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ കൊടുക്കുന്നതില്‍ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ മാഗസിന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലെത്തിപ്പോഴാണ് മന്ത്രിയുടെ വിമര്‍ശനം ഉണ്ടായത്. ചടങ്ങില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ മന്ത്രി നിരസിക്കുകയായിരുന്നു. ശേഷം വേദിയില്‍ ഇക്കാര്യം പറയുകയും ചെയ്തു.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂക്കള്‍ നല്‍കി അതിഥികളെ സ്വീകരിക്കേണ്ടതില്ല. കോളജുകളില്‍ ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിമാരെ പൂക്കള്‍ കൊടുത്ത് സ്വീകരിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 10,000 രൂപ പിഴയാണ്. ഈ നിരോധനം നടപ്പാക്കേണ്ടതാവട്ടെ, തദ്ദേശസ്വയംഭരണ വകുപ്പും. അത് കൈകാര്യംചെയ്യുന്ന മന്ത്രിക്കാണ് ഈ ബൊക്കെയുംകൊണ്ട് വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്നു വായിച്ചുനോക്കണമെന്നും മന്ത്രി അറിയിച്ചു.

 * 

Post a Comment

0 Comments