Ticker

6/recent/ticker-posts

പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം : ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വോട്ടര്‍മാരെ വോട്ടർ പട്ടികയിൽ നിന്ന് നിന്ന് പുറത്താക്കാനുള്ള നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകാതിരിക്കാന്‍ രാജ്യമൊട്ടുക്കുള്ള വോട്ടര്‍മാര്‍ അവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും അതിനായുള്ള പ്രക്രിയക്കാണ് തങ്ങള്‍ ബിഹാറില്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു

എന്നാല്‍, പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ഒരു അവകാശവുമില്ലെന്ന് വാദിഭാഗം അഭിഭാഷകര്‍ ബോധിപ്പിച്ചു. ബിഹാര്‍ വോട്ടു ബന്ദിക്കെതിരെയുള്ള നല്‍കിയ ഹരജിയിലാണ് ഈ വാദപ്രതിവാദം;

വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുധാന്‍ഷു ധുലിയ അധ്യക്ഷനായ ബെഞ്ച് ഹരജികള്‍ ഈ മാസം 28ലേക്ക് മാറ്റി.

രാജ്യമൊട്ടുക്കും ഈ പ്രക്രിയ നടപ്പാക്കാനായി ഒരു പുതിയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് കമീഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുധാന്‍ഷു ധുലിയ വ്യക്തമാക്കി. ഒരാള്‍ ഏത് നിയമസഭാ മണ്ഡലത്തിലാണോ താമസിക്കുന്നത് അവിടെ മാത്രമേ ഇനി വോട്ട് അനുവദിക്കുകയുള്ളൂ.

തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടാകണമെങ്കില്‍ അതിനായി ഒരു അപേക്ഷാ ഫോറം നല്‍കണം. അത് പൂരിപ്പിച്ച് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖ അതിനൊപ്പം സമര്‍പ്പിക്കണം. ഇങ്ങിനെ സമര്‍പ്പിക്കാവുന്ന 11 രേഖകളുടെ സൂചനാ പട്ടികയും കമീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്വഭാവിക നീതിയുടെ എല്ലാ തത്ത്വങ്ങളും പാലിച്ചായിരിക്കും കമീഷന്റെ നടപടിയെന്നും വോട്ടര്‍പട്ടിക സംശുദ്ധമാക്കാനുള്ളതാണ് നടപടിയെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വോട്ടര്‍മാരുടെ പൗരത്വ പരിശോധന രാജ്യമൊട്ടുക്കും കമീഷന്‍ നടപ്പാക്കുന്ന ഒരു സ്വതന്ത്ര പ്രക്രിയ ആണെങ്കില്‍ പിന്നെ ബിഹാറില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി അതിനെ ബന്ധിപ്പിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയ ചോദിച്ചു.


വോട്ടര്‍ പട്ടിക തയാറാക്കുന്നതിന്റെ പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും തെരഞ്ഞെടുപ്പ് കമീഷനാണ്. പട്ടിക നിരന്തരം പുതുക്കേണ്ടിവരും. 18 വയസ്സുള്ള പൗരനാണ് വോട്ടവകാശം എന്ന് പറഞ്ഞാല്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുമെന്നും ദ്വിവേദി ബോധിപ്പിച്ചു.

കമീഷനുള്ള അധികാരം മാത്രമല്ല, ബിഹാറില്‍ അതിനായി കൈക്കൊണ്ട നടപടിക്രമവും തെരഞ്ഞെടുത്ത സമയവും ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് സുധാന്‍ഷു ധുലിയ ഇതിനോട് പ്രതികരിച്ചു.


വോട്ടര്‍ പട്ടിക തീവ്രപരിശോധനയെന്ന് പറഞ്ഞ് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ ഖണ്ഡിച്ചു. ‘ഞങ്ങള്‍ പൗരന്മാരാണോ അല്ലേ എന്ന് പറയാന്‍ കമീഷന്‍ ആരാണ് ഒരിക്കല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട ഒരു വോട്ടറെ പുറത്താക്കാന്‍ അധികാരമില്ല.

പൗരത്വം തെളിയിക്കേണ്ട ബാധ്യത വോട്ടര്‍മാരിലല്ല. മറിച്ച് ഒരു വോട്ടര്‍ ഇന്ത്യന്‍ പൗരനല്ലെന്ന് കാണിക്കാവുന്ന വല്ലതും കമീഷന്റെ പക്കലുണ്ടെങ്കില്‍ അവരാണത് കാണിക്കേണ്ടത്. അല്ലാതെ ഒരാള്‍ക്ക് വോട്ടിന് അര്‍ഹതയുണ്ടോ ഇല്ലേ എന്ന് ചോദിക്കാന്‍ കമീഷന് അധികാരമില്ലെന്നും സിബല്‍ പറഞ്ഞു.

2003ലെ വോട്ടര്‍പട്ടിക ഈ പ്രക്രിയക്ക് അടിസ്ഥാനമാക്കുന്നതിലൂടെ അതിനുശേഷം ബിഹാറില്‍ നടന്ന 10 തെരഞ്ഞെടുപ്പുകള്‍ തെറ്റായ പട്ടിക വെച്ചാണ് നടത്തിയതെന്ന് പറയേണ്ടിവരുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഓര്‍മിപ്പിച്ചു

Post a Comment

0 Comments