Ticker

6/recent/ticker-posts

കുഞ്ഞാലിമരക്കാരുടെ സ്മരണ നിലനിർത്തണം: ഷാഫി പറമ്പിൽ എംപി


പയ്യോളി : കോട്ടക്കൽ: വൈദേശിക ആധിപത്യത്തിനെതിരെ പടപൊരുതി വീര മൃത്യു വരിച്ച കുഞ്ഞാലിമരക്കാരുടെ സ്മരണ നിലനിർത്തി രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന തോടൊപ്പം മയക്കുമരുന്നിനും മദ്യത്തിനും എതിരായി വിദ്യാർത്ഥികളെ സജ്ജമാക്കണമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്തായ രാസലഹരിക്കെതിരെ പോരാടുന്നതോടൊപ്പം, വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വളർത്തുകയും, അവരുമായി നല്ല ചങ്ങാത്തം രക്ഷിതാക്കൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


കുഞ്ഞാലിമരക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന "വിജയാരവം 2025" എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ഫാത്തിമ സജ, സി വി സനാ , മുഹമ്മദ് ആദിൽ രിഹാൻ ,കോഴിക്കോട് മെഡിക്കൽ കോളേജ് നിന്ന് ബിഡിഎസ് റാങ്ക് നേടിയ നവാൽ , ചാർട്ടേണ്ട് എക്കൗണ്ടൻ്റ് പരീക്ഷയിൽ വിജയിച്ച ജസീൽ എന്നീ പൂർവവിദ്യാർത്ഥികളെയും, എസ്എസ്എൽസി,പ്ലസ് ടു, എൽ എസ് എസ്,യു എസ് എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയികളായവരെയും, സംസ്ഥാനത്ത് ബ്ലഡ് ഡൊണേഷനിൽ ഒന്നാം സ്ഥാനത്ത് എത്തിയ എൻഎസ്എസ് വിദ്യാർത്ഥികളെയും ചടങ്ങിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു.സ്കൂളിൻ്റെ സ്നേഹോപഹാരം പി കുഞ്ഞാമു ഷാഫി പറമ്പിൽ എംപിക്ക് സമർപ്പിച്ചു.എൻസിസി,സ്കൗട്ട്,ജെ ആർ സി ,എൻഎസ്എസ് വിദ്യാർത്ഥികൾ സ്കൂൾ കവാടത്തിൽ എംപിയെ സ്വീകരിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ പി സുഭാഷ് അധ്യക്ഷത വഹിച്ചു. ഗോപി നാരായണൻ,പ്രൊഫസർ വി അബ്ദുസമദ്, പി എൻ അനിൽകുമാർ ,സദക്കത്തുള്ള, എം എ സിറാജുദ്ദീൻ ,ഷമീം അഹമ്മദ്, കെ പി സീന ,അജേഷ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര സ്വാഗതവും കൺവീനർ കെ ദിൽഷാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments