Ticker

6/recent/ticker-posts

മീഡിയാവണ്‍ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തില്‍ നടത്തിയ പ്രകോപനമുദ്രാവാക്യം കെ യു ഡബ്ല്യുജെ പ്രതിഷേധിച്ചു

Spotkerala news 
കോഴിക്കോട്: വണ്ടൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ മീഡിയാവണ്‍ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തില്‍ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോള്‍ തന്നെ ഇത്തരം അവകാശലംഘനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്. മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കില്‍ അത് തുറന്നു കാട്ടാനും ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവര്‍ത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സിപിഎം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ലന്നും കെ യു ഡബ്ല്യുജെ.
 വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാര്‍ക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്.പാര്‍ട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണം. പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പോലീസ് നടപടി എടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Post a Comment

0 Comments