Ticker

6/recent/ticker-posts

കനത്ത മഴ:മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു


മുംബൈയിൽ നിന്നുള്ള വിമാനങ്ങൾ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്

കൊച്ചി: കനത്തമഴ കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയിൽ നിന്നുള്ള ആകാശ എയർ വിമാനം, 11.45 ന് ലാൻഡിങ് നിശ്ചയിച്ചിരുന്ന അഗത്തിയിൽ നിന്നുള്ള അലയൻസ് എയർ വിമാനം, 12.50ന് ഇറങ്ങേണ്ടിയിരുന്ന മുംബൈയിൽ നിന്നു തന്നെയുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് വഴി തിരിച്ചു വിട്ടത്.

മുംബൈയിൽ നിന്നുള്ള വിമാനങ്ങൾ കോയമ്പത്തൂരിലേക്കും അഗത്തി വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചു വിട്ടത്. ഉച്ച കഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിമാനങ്ങൾ കൊച്ചിയിൽ തിരിച്ചിറങ്ങി.

Post a Comment

0 Comments