Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ നിന്നു ചാടിയ യുവാവിനെ കണ്ടെത്തി; കാറിൽ നിന്നും എം.ഡി.എം.എ പിടികൂടി



താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് ചുരത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് പോലീസ് പിടിയിൽ   നന്നമ്പ്ര, ചെറുമുക്ക്,  ഷഫീഖ് ഇ കെ  ആണ് പിടിയിലായത്
കഴിഞ്ഞ ദിവസം രാവിലെ പോലീസ് വാഹന പരിശോധനയ്ക്കിടെ ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് പേടിയിൽ കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴോട്ടേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്.  

Post a Comment

0 Comments