Ticker

6/recent/ticker-posts

സ്ത്രീധനത്തിന്റെ പേരിൽ എട്ടുമാസം പ്രായം കുഞ്ഞിനോട് അച്ഛൻറെ ക്രൂരത

ലഖ്നൗ: ഉത്തർപ്രദേശിൽ റാംപൂരിൽ സ്ത്രീധനത്തിന്‍റെ പേരിൽ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച് അച്ഛന്‍ ഗ്രാമത്തിലൂടെ നടന്നു. സ്ത്രീധന ലഭിക്കുന്നതിനായി ഭാര്യയുടെ കുടുംബത്തെ സമർദത്തിലാക്കുവാൻ വേണ്ടിയാണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് സഞ്ജുവും ഭർത്താവിന്‍റെ കുടുംബവും സ്ത്രീധനത്തിന്‍റെ പേരിൽ മർദിക്കാറുണ്ടായിരുന്നു എന്നു ഭാര്യ സുമൻ പറഞ്ഞു. രണ്ട് ലക്ഷ രൂപയും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് സഞ്ജു ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതായതോടെയാണ് കുഞ്ഞിനെ ഇയാൾ തലകീഴായി പിടിച്ച് കൊണ്ട് ഗ്രാമം മുഴുവൻ നടന്നത്

Post a Comment

0 Comments