Ticker

6/recent/ticker-posts

കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് ,യു.ഡി.എഫ് നേതാക്കൾ നഗരസഭാ സിക്രട്ടറിക്ക് പരാതി നൽകി.


പയ്യോളി ഇക്കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് . പയ്യോളിയിൽ നേരത്തെ ഉണ്ടായിരുന്ന 36 ഡിവിഷനുകൾ വിഭജിച്ച് 37 ഡിവിഷനുകളാക്കി പുനർ നിർണ്ണയം ചെയ്തിരുന്നു.അത് സംബന്ധിച്ച് ഭൂമി ശാസ്ത്രപരമായ അതിരുകൾ രേഖപ്പെടുത്തി കൊണ്ടുള്ള മാപ്പ് നേരത്തെ ലഭ്യമായിരുന്നു.
ഇങ്ങിനെ പുനർനിർണ്ണയിക്കപ്പെട്ട വാർഡുകളിലുള്ള വോട്ടർമാർ വളരെ അകലത്തിലുള്ള ഡിവിഷനുകളിലാണ് ചേർത്തിറ്റുള്ളത്.
21-ാം ഡിവിഷനിലെ കൗൺസിലർ സി.പി.ഫാത്തിമയുടേയും മറ്റു നൂറോളം വോട്ടർമാരും 13-ാം ഡിവിഷനിലെ പട്ടികയിലാണ് ഉള്ളത് .
23-ാം ഡിവിഷനിലെ നാൽപ്പതിൽപരം വോട്ടർമാരുടെ പേരുകൾ രണ്ട് ഡിവിഷനുകൾക്കപ്പുറം 26-ാം ഡിവിഷനിലാണ് ചേർത്തിരിക്കുന്നത് .
ഇതു പോലെ പല ഡിവിഷനുകളിലും യാതൊരു മാനദഡവും ഇല്ലാതെയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്.
ഈ കാര്യത്തിൽ ഉടനെ തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നേതാക്കൾ നഗരസഭാ സിക്രട്ടറിക്ക് പരാതി നൽകി.
ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് ഓരോ ഡിവിഷനിൽ നിന്നും രേഖാമൂലം പരാതി നൽകിയാൽ ഉടനെ തന്നെ പരിഹരിക്കാമെന്ന് സിക്രട്ടറി രേഖാമൂലം ഉറപ്പു നൽകി.
യു.ഡി.എഫ് പ്രതിനിധി സംഘത്തിൽ മoത്തിൽ നാണു മാസ്റ്റർ ,മoത്തിൽ അബ്ദുറഹിമാൻ ,എ.പി.കുഞ്ഞബ്ദുള്ള ,ബഷീർ മേലടി ,പുത്തുക്കാട്ട് രാമകൃഷ്ണൻ ,പി.ബാലകൃഷ്ണൻ ,പി.എം. അഷറഫ്, ഇ.ടി.പത്മനാഭൻ ,സബീഷ് കുന്നങ്ങോത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments