Ticker

6/recent/ticker-posts

വെങ്ങളം ദേശീയപാതയിൽ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം.നിരവധി പേർക്ക് പരിക്ക്

വെങ്ങളം: ദേശീയപാതയിൽ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം.നിരവധി പേർക്ക് പരിക്ക് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുന്ന ദീർഘദൂര ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നുഅപകടം.

വെങ്ങളം യു.പി സ്‌കൂളിന് സമീപത്തുള്ള പാലത്തിന്റെ കൈവരിയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസിൻ്റെ മുൻഭാഗം പാലത്തിന്റെ കൈവരിയിലേക്ക് കയറിയ നിലയിലാണ്.
പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments