Ticker

6/recent/ticker-posts

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത




സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനാലാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്.സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

 . ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം.സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഷയും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വന്നതോടെ പ്രത്യക്ഷസമരവുമായി സമസ്ത രംഗത്ത എത്തിയിരിക്കുകയാണ്
സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമാണെന്നും
ലീഗ് കൂടിയാലോചിച്ചു നിലപാട് രൂപീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Post a Comment

0 Comments