Ticker

6/recent/ticker-posts

ഉപേക്ഷിക്കപ്പെട്ട വീട്ടിൽ അസ്ഥികൂടം കണ്ടെത്തി

ഹൈദരാബാദ്: ഉപേക്ഷിക്കപ്പെട്ട വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നിർണായക തെളിവായി ഒരു പഴയ നോക്കിയ ഫോൺ. 10 വർഷം മുമ്പ് മരിച്ചതായി സംശയിക്കുന്ന അമീർ ഖാന്‍റേതാണ് അസ്ഥികൂടമെന്ന് ചൊവ്വാഴ്ച പൊലീസ് അറിയിച്ചു. നമ്പള്ളി എന്ന പ്രദേശത്ത് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ തിങ്കളാഴ്ച കളിച്ചുകൊണ്ടിരിക്കേ വീട്ടിനുള്ളിലേക്ക് വീണ ക്രിക്കറ്റ് പന്ത് എടുക്കാന്‍ അകത്ത് കയറിയ ഒരു പ്രദേശവാസി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. അടുക്കളയുടെ തറയിൽ ഒരു അസ്ഥികൂടവും തറയിൽ വീണ നിലയിൽ നിരവധി പാത്രങ്ങൾ കിടക്കുന്നതും വീഡിയോയിൽ കാണാനാകും.

വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒരു പഴയ നോക്കിയ മൊബൈല്‍ ഫോണും നിരോധിച്ച കുറെ കറന്‍സി നോട്ടുകളും കണ്ടെത്തി. ബാറ്ററി തീർന്ന ഈ ഫോണാണ് മരിച്ചത് അമീറാണെന്ന് സൂചന നൽകിയതെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) കിഷൻ കുമാർ പറഞ്ഞു. ഫോണ്‍ നന്നാക്കിയ ശേഷം പരിശോധിച്ചപ്പോള്‍ 2015-ല്‍ 84 മിസ്ഡ് കോളുകള്‍ വന്നതായി കണ്ടെത്തി.

Post a Comment

0 Comments