Ticker

6/recent/ticker-posts

ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തിൽ തിരച്ചിൽ

1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തിൽ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്
രാവിലെ 5 മണിക്കാണ് ജയിൽ അധികൃതർക്ക് ഒരാൾ ജയിൽ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയിൽ ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുമ്പോൾ മതിലിൽ തുണി കാണുകയും, ജയിൽ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലിൽ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയിൽ വളപ്പിൽ മുഴുവൻ പരിശോധന നടത്തി. 7.10 നാണ് കണ്ണൂർ ടൌൺ പോലീസിന് വിവരം ലഭിക്കുന്നത്. റെയിൽ വേ സ്റ്റേഷൻ,ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.

Post a Comment

0 Comments