Ticker

6/recent/ticker-posts

ഗോവിന്ദച്ചാമിയെ പിടികൂടി

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടി. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന പ്രതി പൊലീസ് വീട് വളഞ്ഞതോടെ ഇറങ്ങിയോടി കിണറ്റിൽ ചാടുകയായിരുന്നു.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ആളെ സംശയകരമായി കണ്ടതായി നാട്ടുകാർ പറയുകയായിരുന്നു. ഇതാണ് നിർണായകമായത്.

Post a Comment

0 Comments