Ticker

6/recent/ticker-posts

വി എസിൻ്റെ വേർപാടിൽ അനുശോചനം നടത്തി


പയ്യോളി മുൻമുഖ്യമന്ത്രിയും സിപിഐ എം സ്ഥാപ ക നേതാവുമായിരുന്ന വി എസ് അച്യുതാ നന്ദൻ്റെ വിയോഗത്തിൽ പയ്യോളി ഏരിയ യിലെ വിവിധലോക്കൽ കേന്ദ്രങ്ങളിൽ മൗനജാഥയും അനുശോചനയോഗങ്ങളും നടന്നു. സിപിഐ എം നന്തി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നന്തി ടൗണിൽ സർവ്വകക്ഷിമൗനജാഥയുംഅനുശോചനയോഗവും ചേർന്നു. ഏരിയ കമ്മിറ്റി അംഗം എ കെ ഷൈജു അധ്യക്ഷനായി. ഏരിയകമ്മറ്റി അം ഗം കെ ജീവാനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ ശ്രീധരൻ, കുഞ്ഞമ്മദ് കൂരളി,സി ഗോപാലൻ,രജീഷ് മാണിക്കോത്ത്,  കെ കെ റിയാസ്,     ഒ രാഘവ ൻ,  റസൽ നന്തി, പവിത്രൻആതിര എന്നിവർ സംസാരിച്ചു. ലോക്കൽ  സെക്രട്ടറി വി വി സുരേഷ് സ്വാഗതവും കെ  വിജയരാഘവ ൻ നന്ദിയും പറഞ്ഞു.                                          സിപിഐ എം ഇരിങ്ങൽ ലോക്കൽ കമ്മി റ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു.ലോക്കൽ സെക്രട്ടറി പി ഷാജി അധ്യക്ഷനായി.കെ ജയകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി എം വേണുഗോപാലൻ, പുത്തൂക്കാട് രാമ കൃഷ്ണൻ,സതീശൻ മൊയച്ചേരി, കെ കെ ഹമീദ്, എ രാജൻ, കെ രവി , എം കേളപ്പൻ, കെ എം രാമദാസൻ, മഞ്ജുഷ ചെറുപ്പനാരി, പി എം സ്നേഹിത് എന്നിവർ സംസാരിച്ചു. കെ കെ രമേശൻ സ്വാഗതം പറഞ്ഞു.            കോട്ടക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ ബീച്ച് റോഡിൽമൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി എൻ ടി അബ്ദുറഹി മാൻഅധ്യക്ഷനായി.കെ കെ മമ്മു, പി കുഞ്ഞാമു , ബിന്ദു , ചെറിയാവി സുരേഷ് ബാബു, ഇരിങ്ങൽ അനിൽകുമാർ, കെ കെ കണ്ണൻ, യു ടി കരിം, പി വി അശോക ൻ, എം ടി ഗോപാലൻ, വി ടി അതുൽ, ഉഷ വളപ്പിൽ എന്നിവർ സംസാരിച്ചു. എം ടി സുരേഷ് ബാബു സ്വാഗതവും പി വി രാമകൃ ഷ്ണൻ നന്ദിയും പറഞ്ഞു.
 

Post a Comment

0 Comments