Ticker

6/recent/ticker-posts

മേപ്പയ്യൂരിൽ സർവകക്ഷി അനുശോചനം.

മേപ്പയ്യൂർ: മുൻമുഖ്യമന്ത്രിയും സി.പി.ഐ.എം സമുന്നത
നേതാവുമായ സഖാവ് വിഎസ്സിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. മൗന ജാഥയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു.
 സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം പി.പി. രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ.കെ. രാധ, കെ.കുഞ്ഞിരാമൻ, പി.പ്രസന്ന കെ.പി. രാമചന്ദ്രൻ, അബ്ദുറഹിമാൻ കമ്മന,ഭാസ്ക്കരൻ കൊഴുക്കല്ലൂർ,ബാബു കൊളക്കണ്ടി,നാരായണൻ മേലാട്ട്,കെ.കുഞ്ഞിക്കണ്ണൻ, രതീഷ് അഞ്ചാംപീടിക എന്നിവർ സംസാരിച്ചു. എൻ.എം. ദാമോദരൻ സ്വാഗതം പറഞ്ഞു

Post a Comment

0 Comments