Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പണം ആവശ്യപ്പെട്ട് കല്ല് ഉപയോഗിച്ച് കാവും വട്ടം സ്വദേശിയെ ക്രൂരമായി മർദ്ദിച്ച സംഭവം. രണ്ടുപേർ പോലീസ് പിടിയിൽ

 
 


മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ പ്രതികൾ ഇസ്മയിലിനോട് പണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു

കൊയിലാണ്ടി: കാവുംവട്ടം സ്വദേശിയെ  മാരകമായി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
പറേച്ചാൽ മീത്തൽ ഇസ്മയിലിനെയാണ് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചത് കേസിൽ രണ്ട് പേർ  കൊയിലാണ്ടി പോലീസിന്റെ പിടിയിലായി.  മുചുകുന്ന് വിയ്യൂർ സ്വദേശി നവജിത്ത് (24) ബാലുശ്ശേരി കാട്ടാം വള്ളി വിഷ്ണുപ്രസാദ് (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബസ്സ്റ്റാൻഡിൽ നിന്ന് അരിക്കുളം മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ പ്രതികൾ ഇസ്മയിലിനോട് പണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തത്. ഇയാളുടെ കൈവശമുള്ള ഫോണും തട്ടിയെടുത്തിരുന്നു. വടകര സി. വൈ എസ്.പി. ആർ. ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഇൻസ്പക്ടർ ശ്രീലാൽചന്ദ്രശേഖർ, എസ് ഐ മാരായ ആർ.സി ബിജു, ഗിരീഷ് കുമാർ, എ എസ്.ഐ.വിജു വാണിയംകുളം, റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വോഡ് അംഗങ്ങളായ എ എസ്.ഐ.ബിനീഷ്,സി. പി. ഒ ടി.കെ ശോഭിത്ത്, ബി എസ്സ് ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments