Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽവൈദ്യുതി ലൈനിലേക്ക് വീണ മരക്കൊമ്പിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരണപ്പെട്ടു

കൊയിലാണ്ടി:വൈദ്യുതി ലൈനിലേക്ക് വീണ മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുറുവങ്ങാട് ഹിബ മൻസിൽ ഫാത്തിമ (65) ആണ് മരിച്ചത്. കുറുവങ്ങാട് ജുമ മസ്ജിദിന് സമീപമാണ് അപകടം ഉണ്ടായത്. മരം വീണ ശ്ബദംകേട്ട് പുറത്തുപോയ ഫാത്തിമ അറിയാതെ മരം മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇന്ന് വൈകീട്ട് 4.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.അപകടം അറിഞ്ഞ ഉടനെ കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്ത് കുതിച്ചെത്തി രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട് ഫാത്തിമയെ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിനിടെ മരണം സംഭവിച്ചു. സംഭവം അറിഞ്ഞ ഉടനെ കെഎസ്ഇബി അധികൃതർ മെയിൻ ലൈനിലെ വൈദ്യൂതി ഓഫ് ചെയ്തിരുന്നു. ഫാത്തിമയുടെ ഭർത്താവ്: ബാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ, അഫ്സൽ, ഹാഷിം. സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ,

Post a Comment

0 Comments