Ticker

6/recent/ticker-posts

യാത്രക്കിടെ കാറിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ 'ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ചിരുന്ന എസ്യുവിയാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. 5 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വച്ചാണ് അപകടം നടന്നത്

Post a Comment

0 Comments