Ticker

6/recent/ticker-posts

കളറോഡ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം ടാങ്കർ ലോറി പോലീസ് പിടികൂടി.

മട്ടന്നൂർ: കളറോഡ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി  പോലീസ് പിടികൂടി.
ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി സ്വദേശികളായ ഷൈജു, ചന്ദ്രൻ, എറണാകുളം ഉദയംപേരൂർ സ്വദേശി മനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
കളറോഡ് തോട്ടിൽ മാലിന്യം ഒഴുക്കുന്നതിന് ഇടയിലാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. കാടാച്ചിറ താമസിക്കുന്നവരാണ് ലോറിയുമായി മാലിന്യം തള്ളാനെത്തിയത്.
എസ്‌ഐ സിദ്ധിഖ്, എഎസ്‌ഐമാരായ വിനോദൻ, ജോബി പി. ജോൺ, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Post a Comment

0 Comments