Ticker

6/recent/ticker-posts

നന്തിയിൽ വയോധികനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

നന്തിയിൽ വയോധികന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി കുറൂളിക്കുനി ശ്രീധരൻ (63) ൻ്റെ മൃതദേഹമാണ് വീടിനകത്ത് പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 5.30യോ ടെയാണ് സംഭവം പുറം ലോകമറിയുന്നത്
ശ്രീധരനെ മൂന്നു ദിവസമായി പുറത്തൊന്നും കാണാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്ക് ബന്ധുവീടുകളിൽ താമസിക്കുന്ന ഇദ്ദേഹത്തെ ഫോൺ വിളിച്ച് കിട്ടാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. ഇതിനിടെ, വീടിൻ്റെ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ദുർഗന്ധം വമിച്ച്, പുഴുവരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.ഉടൻ കൊയിലാണ്ടി പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ശ്രീധരൻ ഒറ്റക്കായിരുന്നു താമസം.

Post a Comment

0 Comments