Ticker

6/recent/ticker-posts

ഒന്നരവര്‍ഷം മുമ്പ് കോഴിക്കോട്ട് നിന്ന് കാണാതായ വയനാട് സ്വദേശിയെ കൊന്നുകുഴിച്ചുമൂടിയതായി കണ്ടെത്തല്‍.

ഒന്നരവര്‍ഷം മുമ്പ് കോഴിക്കോട്ട് നിന്ന് കാണാതായ വയനാട് സ്വദേശിയെ കൊന്നുകുഴിച്ചുമൂടിയതായി കണ്ടെത്തല്‍. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശി ഹേമചന്ദ്രനാണ്(54) കൊല്ലപ്പെട്ടത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ നിന്ന് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹം ഭാഗങ്ങൾ പുറത്തെടുത്തു.

പിടിയിലായ രണ്ടുപേരും മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചവരാണെന്നാണ് പോലീസ് വിശദീകരണം. സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് ഹേമചന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതികളില്‍ ചിലര്‍ നിലവില്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് താമസിച്ചിരുന്ന ഹേമചന്ദ്രനെ രണ്ടുപേരെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം ഇയാളെസംബന്ധിച്ച് വിവരം ഒന്നും ഇല്ലാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments